keralaschools

നെറ്റില്‍ സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങളുമായി സ്കൂളുകള്‍ ഒന്നിക്കുന്നു

Udaya kumar.S

ഒരേ പാഠം രണ്ട് രീതിയില്‍ പഠിക്കുന്നവര്‍..

തെക്കന്‍ ജില്ലയിലെ കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ദുരിതമാണിത്.

പാഠപുസ്തകത്തിലെ ഒരു പാഠം സ്കൂളില്‍ ഒരു വിധത്തിലും മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റൊരു വിധത്തിലും പഠിക്കേണ്ടി വരുന്നു ഇവിടത്തെ കുട്ടികള്‍ക്ക്.

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പുതിയ സമ്പ്രദായമനുസരിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.പുറത്തുള്ളവര്‍ക്ക് അതറിയില്ല.അവര്‍ പഴയ രീതിയില്‍ പഠിപ്പിക്കുന്നു..

ഫലമോ?

ട്യൂട്ടോറിയലില്‍ ജയിക്കാന്‍ അവിടെ പഠിപ്പിച്ചതും സ്കൂളില്‍ ജയിക്കാന്‍ സ്കൂളില്‍ പഠിപ്പിച്ചതും പഠിക്കേണ്ടിവരുന്നു കുട്ടിക്ക്!

ഇരട്ടി പ്രയത്നം...

ട്യൂഷന്‍ നല്‍കിയില്ലെങ്കില്‍ കുട്ടി രക്ഷപ്പെടില്ല എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്!(വിദ്യാസമ്പന്നര്‍ എന്ന് പറയുന്നവരാണ് ഭൂരിപക്ഷം)

അത് സത്യമാണോ?

പുതിയ രീതികള്‍ മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന സമാന്തര സ്ഥാപനങ്ങളുണ്ട് എന്നത് വിസ്മരിക്കുന്നില്ല.പക്ഷെ ഭൂരിഭാഗവും അങ്ങനെയുള്ളവയല്ല.

ഇത് ഇനിയെങ്കിലും നാം മനസ്സിലാക്കണം..

തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ ട്യൂഷന്‍ ഭ്രമം കുറവാണ്!വിജയശതമാനം കൂടുതല്‍ പലപ്പോഴും ആ ജില്ലകളിലാണ്.

അവിടത്തെക്കുട്ടികള്‍ക്ക് മന:സമാധാനം കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

കുട്ടിയെ ഒന്നാമനാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അവന്റെ തലത്തില്‍ നിന്ന് ഒരു നിമിഷം ചിന്തിക്കുക കൂടി വേണം എന്ന് തോന്നുന്നു..

Share 

Add a Comment

You need to be a member of keralaschools to add comments!

Join this Ning Network

SimiRaj.T.R Comment by SimiRaj.T.R on November 25, 2008 at 2:41pm
Comment by Simiraj.T.R
ട്യുഷന് പോകാതെയും study നടത്താം.
Udaya kumar.S Comment by Udaya kumar.S on November 25, 2008 at 6:26am
പുതിയ വിദ്യാഭ്യാസരീതിയെ അഭിഷേക് എങ്ങനെ കാണുന്നു..
Abhishek Jacob Comment by Abhishek Jacob on November 24, 2008 at 5:51pm
ഞാൻ ഒരു +1 വിദ്യാർത്ഥിയാണ്. എന്റെ വിദ്യാഭ്യാസ ജീവിതത്തിൽ ഞാൻ ഒരു അധിക ട്യൂഷനും പോയിട്ടില്ല. എന്റെ അനുഭവത്തിൽ സ്കൂളിലെ ക്ലാസുകളിൽ ശ്രദ്ധനൽകുകയാണെങ്കിൽ മറ്റൊരു ട്യൂഷന്റെയും ആവശ്യമില്ല.

About

keralaschools keralaschools created this Ning Network.

Latest Activity

rameshbabu is now a member of keralaschools
on Wednesday
Admin Helper added a blog post
LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ * സൈനാപ്റ്റിക് തുറക്കുക * lxrandr തെരയുക * റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക * അപ്ലൈ ഞെക്കുക * സൈനാപ്റ്റിക് അടക്കുക * alt+f2 ഞെക്കുക * തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക * എന...
November 22
keralaschools now has WordPress
November 21
v m rajamohan is now a member of keralaschools
August 10
Nidhin Jose is now a member of keralaschools
July 12
AnishPChirackal is now a member of keralaschools
June 21
HARIKRISHNAN.N.M is now a member of keralaschools
April 10

Notes

High School

Created by keralaschools Nov 15, 2008 at 10:27am. Last updated by keralaschools Nov. 15, 2008.

Notes Home

Welcome! To view all notes, click here.

Created by keralaschools Nov 4, 2008 at 5:52pm. Last updated by keralaschools Nov. 4, 2008.

Badge

Loading…

ഇവിടം സന്ദര്‍ശിച്ചവര്‍

© 2009   Created by keralaschools on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service