സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെക്കുറിച്ച്
കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ
കേരളത്തിലെ സ്കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നിച്ചു ചേരാന്‍ വെബില്‍ ഒരു ഇടമൊരുക്കി സാമൂഹിക നെറ്റ്‌വര്‍ക്കിന്റെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുവാന്‍ വേദിയൊരുക്കിയത് കേരള ഫാര്‍മര്‍ എന്ന പേരില്‍ ബ്ലോഗ് ലോകത്ത് സുപരിചിതനായ തിരുവനന്തപുരം പെരുകാവ് സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് . ഈ വെബ് സൈറ്റിന് തുടക്കം കുറിച്ചത് കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂളില്‍വെച്ചാണ്. ആദ്യം നെറ്റില്‍ മലയാളം മാത്രം വായിക്കാന്‍ അറിയുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയത്. എന്നാല്‍ ത്രിഭാഷാ പദ്ധതി പിന്തുടരുന്ന കേരളത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും ആശയ വിനിമയം നടത്താനും സ്വതന്ത്ര രചനകള്‍ നടത്താനും സാധിക്കും എന്നതുകൊണ്ട് 2008 നവംബര്‍ 07 മുതല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വേറെവേറെ നെറ്റ് സമൂഹങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള സൌകര്യവും ചന്ദ്രശേഖരന്‍ നായര്‍ ഒരുക്കിയിട്ടുണ്ട്.
വിളവൂര്‍ക്കല്‍ സ്കൂളിലെ മലയാളം അധ്യാപകുനും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായ ഉദയകുമാറുമായുണ്ടായ സംഭാഷണത്തില്‍ നിന്നാണ് കേരളത്തിലെ സ്കൂളുകള്‍ക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമില്‍ (ഓപ്പണ്‍ സോഴ്സ്) ഒരു നെറ്റ്‌വര്‍ക്കിംഗ് എന്ന ആശയം ഉണ്ടാവുന്നത്. ഈ സൌജന്യ വെബ് സൈറ്റ് യൂണികോഡ് മലയാളത്തിലും ഹിന്ദിയിലും ത്തന്നെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്കൂളുകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പില്‍ മോഡറേഷന്‍ സൌകര്യം ഉള്ളതിനാല്‍ പൂര്‍ണമായും മറയില്ലാത്ത ആശയ വിനിമയം സാധ്യമാണ്. സ്കൂളിന്റെ ഈ-മെയില്‍ ഐ.ഡി ഉപയോഗിക്കുന്നവര്‍ തന്നെയാണ് സ്കൂള്‍ ഗ്രൂപ്പില്‍ മോഡറേഷന്‍ നടത്തുന്നത്. ഉചിതമല്ലാത്ത രചനകളും മറ്റും മോഡറേഷന് മുന്നെ തന്നെ നീക്കം ചെയ്യുവാന്‍ കഴിയും. ഊരും പേരും ഇല്ലാതെ ‘അനോണിമസ്’ ആയി ആര്‍ക്കും ഇതില്‍ പങ്കാളി ആവാനാവില്ല. ഈ നെറ്റ്‌വര്‍ക്കില്‍ അംഗമാകുന്നതുമുതല്‍ കര്‍ശനമായ മോഡറേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.
എല്ലാ രചനകളും പോസ്റ്റിംഗുകളും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം (മോഡറേഷന്‍) മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. അംഗമായ ഓരോ സ്കൂളിനും ഈ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയാവുന്ന അവരുടെ സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയെയും അദ്ധ്യാപകരേയും തിരിച്ചറിയാന്‍ കഴിയും. വിവിധ ഭാഷാ നെറ്റ്‌വര്‍ക്കിനുള്ളില്‍ പ്രത്യേകമായ ഇ-മെയില്‍ സംവിധാനവും ചാറ്റ് സംവിധാനവും ഉണ്ട്. ഓരോ സ്കൂളും വെവ്വേറെ ഈ-മെയില്‍ ഐഡികളിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്. ഒരേ ഐഡിയില്‍ എല്ലാ ഭാഷയിലും നെറ്റ്‌വര്‍ക്കില്‍ അംഗമായശേഷം സ്കൂള്‍ ഗ്രൂപ്പിലും അംഗത്വം എടുക്കാം.
എക്സല്‍ സ്പ്രെഡ് ഷീറ്റ്, മറ്റ് ഫയലുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കാനാവും. ഐ.റ്റി രംഗത്ത് പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളം മുഴുവന്‍ സൌഹൃദത്തിന്‍റെ വിപുലമായ ശൃംഖല ഉണ്ടാക്കാനും സ്വന്തം കഥ, കവിത, ചിത്രങ്ങള്‍, ലേഖനങ്ങള്‍, വീഡിയോകള്‍, ആഡിയോകള്‍ തുടങ്ങിയവയെല്ലാം പ്രസിദ്ധീകരിക്കാനും പങ്കുവയ്ക്കാനുമെല്ലാം ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സഹായകമാവും. പല സ്ഥലത്തും ഒരാള്‍ നടത്തുന്ന എഴുത്തുകുത്തുകള്‍ ഒരുമിച്ച് കാണുവാനും വഴിയൊരുക്കുന്നു. ചര്‍ച്ചകള്‍ക്കായി വിദ്യാഭ്യാസം, സാമൂഹികം, സാഹിത്യം സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂളുകളുടെ ബ്ലോഗ് ഫീഡ് അതാത് സ്കൂള്‍ പ്രൊഫൈലിന്റെ സൈഡ്ബാറില്‍ പ്രദര്‍ശിപ്പിക്കുവാനും കഴിയും. ഓരോ അംഗത്തിനും ഇപ്രകാരം ഫീഡ് പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും.
Comment Wall
You need to be a member of keralaschools to add comments!
Join this social network