അങ്കിള്‍ എന്ന ബ്ലോഗര്‍ എന്നോട്
കൂട്ടം ഡോട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന സൈറ്റ് നല്ലതാണെന്നും അദ്ദേഹം അതില്‍ ചേര്‍ന്നു എന്നും അതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പല ചാനലുകാരും ടെലക്കാസ്റ്റ് ചെയ്തു എന്നും പറഞ്ഞതിന്റെ വെളിച്ചത്തില്‍ ഞാനതില്‍ ചേരുകയും മൂന്നു നാലു ദിവസം ഒരു വിലയിരുത്തല്‍ നടത്തിയപ്പോള്‍ എനിക്കും തോന്നി കൊള്ളാമല്ലോ നല്ല സൈറ്റ് തന്നെയാണ് എന്ന്. അതിനുശേഷം എന്റെ കോണ്ടാക്ടില്‍നിന്ന് 2000 ത്തില്‍ക്കൂടുതല്‍ ആളുകളെ ക്ഷണിക്കുകയും 150 പേരില്‍ക്കൂടുതല്‍ കൂട്ടത്തില്‍ ചേരുകയും ചെയ്തു. എന്നാല്‍ മറഞ്ഞിരുന്ന് അമ്പുകളെയ്തും ചിലര്‍ സ്വന്തം പ്രൊഫൈലില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും തെറ്റുകള്‍ ചെയ്യുന്നത് സൈബര്‍ കുറ്റമാണെന്ന് ഞാനവതരിപ്പിക്കുകയും അതിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. ആ ചുറ്റുപാടില്‍ എന്റെ പോസ്റ്റുകളും പ്രൊഫൈലും നീക്കം ചെയ്തുകൊണ്ട് ഞാനവിടെനിന്ന് മടങ്ങുകയും ചെയ്തു.
എന്റെ വെബിന് സ്ഥലവും സാങ്കേതിക സഹായവും ലഭ്യമാക്കിയ
ടെക് ഡോട് ഇന്‍ ഉടമ ശ്രീകണ്ഠകുമാര പിള്ളയുടെ നിര്‍ദ്ദേശാനുസരണം
നിങ്ങ് ഡോട് കോമില്‍ അനോണിമിറ്റി ഇല്ലാത്ത കര്‍ഷകര്‍ക്ക് വേണ്ടി മാത്രമായി പുതിയൊരു സോഷ്യല്‍ നെറ്റ് വര്‍ക്ക്
അഗ്രിക്കള്‍ച്ചര്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കര്‍ഷകര്‍ക്കും കര്‍ഷകരെ സ്നേഹിക്കുന്നവര്‍ക്കുമായി രൂപകല്പന ചെയ്ത പ്രസ്തുത സൈറ്റില്‍ എനിക്ക് പരിചയമുള്ള പലരും അംഗങ്ങളായി. അങ്ങിനെയാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉദയകുമാറുമായി സ്കൂളുകള്‍ക്ക് പ്രയോജനപ്രദമായി മാറ്റുവാന്‍ കഴിയുന്ന കാര്യത്തെപ്പറ്റി സംസാരിക്കാന്‍ ഇടവന്നതും. അനേകം മണിക്കൂറുകളുടെ പ്രവര്‍ത്തന ഫലമായാണ് ഐ.റ്റി പ്രൊഫഷണലല്ലാത്ത എനിക്ക് ഇത്തരത്തിലൊരു സംരംഭം പ്രാവര്‍ത്തികമാക്കുവാന്‍ കഴിഞ്ഞതും.
ഉദയകുമാര്‍ സാറിന്റെ നിര്‍ദ്ദേശാനുസരണം ഉഴമലയ്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബര്‍ ഒന്നിന് ബ്ലോഗിങ്ങിനെക്കുറിച്ചൊരു വിഷയം അവതരിപ്പിക്കുവാന്‍ പ്രസ്തുത സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ സുരേന്ദ്രനാഥ് എന്നെ ക്ഷണിക്കുകയും ചെയ്തു. അവിടെ എനിക്ക് നല്ലൊരവതരണത്തിന് അവസരമൊരുക്കുകയും പ്രസ്തുത സ്കൂളില്‍ വെച്ചുതന്നെ
കേരളസ്കൂള്‍സ് ഡോട് നിങ്ങ് ഡോട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടുതല്‍ മനസിലാക്കുവാനും പഠിക്കുവാനും ശ്രീ ഉദയകുമാര്‍, ശ്രീ സുരേന്ദ്രനാഥ് എന്നിവര്‍ നേരിട്ട് എന്റെ വീട്ടില്‍ വരികയും എനിക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. നാളിതുവരെ സ്കൂളുകള്‍ക്കുവേണ്ടി ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഞ്ച് പൈസ പോലും പ്രതിഫലം പറ്റാതെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഈ നെറ്റ്‌വര്‍ക്കിന്റെ ഗുണഗണങ്ങളും ഞാനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മഹത്വവും മനസിലാക്കിയാണ് ശ്രീ ഉദയകുമാര്‍ മലയം സ്കൂളിന്റെ കെട്ടിടത്തിന്റെ കല്ലിടല്‍ കര്‍മ്മത്തോടൊപ്പം കേരളസ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടനം ബഹു. ഐ.റ്റി സെക്രട്ടറി ഡോ. അജയകുമാറിനെക്കൊണ്ട് നടത്തിക്കുവാന്‍ തീരുമാനിച്ചതും. ഭീമമായ തുകകള്‍ കൈപ്പറ്റിക്കൊണ്ട് സര്‍ക്കാരിനുവേണ്ടി സൈറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രൈവറ്റ് ഏജന്‍സികള്‍ക്ക് എന്റെ ഈ സൌജന്യ സംരംഭം ദഹിച്ചു എന്ന് വരില്ല. കേരളമെമ്പാടുമുള്ള അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബന്ധിപ്പിക്കുന്ന ഈ സൌജന്യ സാമൂഹിക ശൃംഘലയ്ക്കുവേണ്ടി ഞാന്‍ ചെലവാക്കിയ മണിക്കൂറുകള്‍ പാഴാകുകയില്ല എന്ന് വിശ്വസിക്കട്ടെ. 2000 മുതല്‍ എനിക്ക് നെറ്റിലൂടെ പഠിക്കുവാന്‍ കഴിഞ്ഞതും 2005 മുതല്‍ ലോകമെമ്പാടുമുള്ള അതി വിദഗ്ധരായ ഐ.ടി പ്രൊഫഷണലുകള്‍ തങ്ങളുടെ വിലയേറിയ സമയം വിനിയോഗിച്ച് എനിക്ക് പറഞ്ഞുതന്നതായ അറിവുകള്‍ കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പങ്കുവെയ്ക്കുന്നു.
ഈ നെറ്റ്‌വര്‍ക്ക് സജീവമായി മാറുന്നതുവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാനിതില്‍ ചേര്‍ന്നിരിക്കുന്നത്. പ്രവര്‍ത്തനക്ഷമമായി മാറിയാല്‍ ഞാന്‍ ഇവിടെനിന്ന് സ്വയം പിരിഞ്ഞു പോകുന്നതായിരിക്കും. ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തിലും, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, യൂണികോഡ് മലയാളം വായനയും എഴുത്തും സംബന്ധിച്ച കാര്യങ്ങളിലും എന്നാല്‍ കഴിയുന്ന സഹായം ഏവര്‍ക്കും പ്രതീക്ഷിക്കാം. കൂടുകല്‍ സഹായം ആവശ്യമുള്ളവര്‍ എന്നെ ജീമെയില്‍ ചാറ്റിലൂടെ ബന്ധപ്പെടുക.
Email: chandrasekharan.nair@gmail.com
നേരിട്ട് ഫോണിലും ബന്ധപ്പെടാം.
Mob: 9495983033
=============================================
ചില ടൈപ്പിങ്ങ് ടൂളുകള്‍ (ഇവയില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കും മലയാളം ടൈപ്പ് ചെയ്യാം)
============================================
ഫയര്‍ഫോക്സ് ആണ് മലയാളം വായനയ്ക്ക് അത്യുത്തമം.
ഈ പേജില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
http://www.mozilla.com/en-US/firefox/?p=downloadday
==============================================
മലയാളം ചില്ല് പ്രശ്നങ്ങളില്ലാതെ വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ ആഡ് ഓണ്‍ ലഭ്യമാണ്. ആണവച്ചില്ലായ 5.1 നെ പഴയ 5.0 യിലേയ്ക്ക് മാറ്റി ചില്ല് പ്രശ്നം പരിഹരിക്കുവാന്‍ താഴെക്കാണുന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു വാക്ക് സെര്‍ച്ച് ചെയ്യുവാന്‍ എനേബിള്‍ ചെയ്തും ഡിസേബിള്‍ ചെയ്തും റിസല്‍ട്ട് ലഭ്യമാക്കുവാന്‍ കഴിയും.
https://addons.mozilla.org/en-US/firefox/addon/7289
യൂണികോഡല്ലാത്ത മനോരമ, ദേശാഭിമാനി, ദീപിക മുതലായവ യൂണികോഡിലാക്കി വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ താഴെക്കാണുന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
http://downloads.mozdev.org/padma/padma-0.4.13.xpi
Comment Wall (2 comments)
You need to be a member of keralaschools to add comments!
Join this social network
അഭിനന്ദനങ്ങള്‍..