മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റ് അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നു. ലോകമെമ്പാടുമുള്ള കുറെ ഐ.ടി പ്രൊഫഷണലുകളുടെ ശ്രമഫലമായാണ് നമുക്കിന്ന് മലയാളം ഇന്റെര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുവാനും മലയാളം വാക്കുകളുടെ സെര്‍ച്ച് റിസല്‍ട്ടുകള്‍ പ്രാപ്യമാകുന്നതും.
SMC Google Group (പ്രസ്തുത ഗ്രൂപ്പില്‍ ചേരുവാന്‍ ഞെക്കുക) മലയാളഭാഷയുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നു. നിങ്ങളുടെ സാങ്കേതികമായ വിഷയങ്ങളില്‍ പ്രസ്തുത ഗ്രൂപ്പില്‍ നിന്ന് അറിവുകള്‍ നേടാം.
മലയാളഭാഷയുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണവും
സര്‍ക്കാര്‍ വെബ്സൈറ്റ് ഐ.ടി മിഷനും അക്ഷയയും മറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന
സ്പേസ് എന്ന സ്ഥാപനം തിരുവനന്തപുരത്ത് വെള്ളയമ്പലത്താണ് പ്രവര്‍ത്തിക്കുന്നത്.
ഇന്‍ഡ്യന്‍ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ്, തിരുവനന്തപുരം
ഐലഗ് -ടിവിഎം എന്ന ഗൂഗിള്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരത്തുള്ള സ്കൂളുകളിലും, വീടുകളിലും ഗ്നു/ലിനക്സ് ഇന്‍സ്റ്റലേഷന്‍ ഈ ഗ്രൂപ്പിന്റെ സഹായത്താല്‍ ലഭ്യമാണ്.
സിക്സ്‌വെയര്‍ ടെക്നോളജീസ് എന്ന സ്താപനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്ത് വളരെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുന്നു. സിക്സ്‌വെയറിന്റെ സി.ഈ.ഒയുടെ നേതൃത്വത്തില്‍
ഫ്രീഡംവാക്ക് കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ നടക്കുകയാണ്. നവംബര്‍ 14 ന് തിരുവനന്തപുരത്ത് എത്തിച്ചേരുകയാണ്.
താഴെക്കാണുന്ന മാതൃഭൂമി പി.ഡി.എഫ് ഫയല്‍ വായിക്കുവാന്‍ മറക്കരുത്.